+91 9895 915 569
Email
    പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം

അഞ്ചു വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

18/02/2026

പത്തനംതിട്ട: അഞ്ചു വയസ്സുള്ള മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കൂടൽ പാലമല ആഞ്ഞിലി മൂട്ടിൽ വീട്ടിൽ ഷിജുവിനെയാണ് (41) കൂടൽ പൊലീസ് അറസ്റ്റ്‌ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ഷിജുവും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ മകളെയും കൊണ്ട് മരിക്കാൻ പോവുകയാണെന്നു പറഞ്ഞ് പുറത്തേക്ക് പോയ ഇയാൾ വീടിനു സമീപത്തെ കനാലിലേക്ക് കുട്ടിയെ എറിയുകയായിരുന്നു. സംഭവം കണ്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. എസ്.എച്ച്.ഒ സുധീർ, എസ്.ഐ അനിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

സിനിമ

മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് തീയതി 2026 ഏപ്രിൽ 2-ന്

15-1-2026

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2026 ഏപ്രിൽ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. "വർഷങ്ങൾ കടന്നുപോയി, ഭൂതകാലം കടന്നുപോയിട്ടില്ല" എന്ന അടിക്കുറിപ്പോടെ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, റിലീസിന് മുൻപ് തന്നെ പ്രീ-ബിസിനസ് ഡീലുകളിലൂടെ മലയാള സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന റെക്കോർഡ് നേടിക്കഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോർജുകുട്ടിയും കുടുംബവും നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ, പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

15-1-2026

നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം കോഴിക്കോട് കിർതാഡ്‌സിലെ ജീവനക്കാരനായിരുന്നു. പുതിയ രണ്ട് സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി പ്രോജക്റ്റുകൾ ആരംഭിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്; പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനായ പ്രഫുലിന്റെ ഭാര്യ അനുരൂപ കോഴിക്കോട് കക്കാട് ജി.എൽ.പി.എസ് അധ്യാപികയാണ്.

ലൈഫ്‌സ്റ്റൈൽ

ഉയർന്ന രക്തസമ്മർദ്ദം അഥവാ ബിപി വർദ്ധിക്കുന്നതിന് കാരണം

15-1-2026

ഉയർന്ന രക്തസമ്മർദ്ദം അഥവാ ബിപി വർദ്ധിക്കുന്നതിന് പ്രധാനമായും ആറ് കാരണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു ഉപ്പും സോഡിയവും അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, പൂരിത കൊഴുപ്പും ട്രാൻസ്-ഫാറ്റും അടങ്ങിയ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, കൊളസ്ട്രോൾ വർദ്ധനവ് എന്നിവ ഇതിൽ പ്രധാനമാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് ശാരീരിക അധ്വാനം കുറയുന്നതും ഉത്സവ സീസണുകളിൽ നെയ്യും പഞ്ചസാരയും ചേർന്ന മധുരപലഹാരങ്ങൾ കൂടുതൽ കഴിക്കുന്നതും രക്തക്കുഴലുകളിൽ മർദ്ദം കൂടാനും ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

© 2026 Seemedia News | privacy policy