+91 9895 915 569
Email

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ. ബാബു എം.എൽ.എയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

16-1-2026

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കൊച്ചിയിലെ പി.എം.എൽ.എ (PMLA) കോടതി സമൻസ് അയച്ചു. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ വരുമാനത്തേക്കാൾ 45 ശതമാനത്തോളം അധികം സ്വത്ത് സമ്പാദിച്ചുവെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലിനെ തുടർന്നാണ് നടപടി. നേരത്തെ വിജിലൻസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡി നടത്തിയ അന്വേഷണത്തിൽ 25.82 ലക്ഷം രൂപയുടെ അവിഹിത സ്വത്ത് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ സമൻസ് നൽകിയിരിക്കുന്നത്.

LATEST NEWS

സന്ന്യാസജീവിതത്തിന്റെ 25 വർഷങ്ങൾ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് ആദരവ്

© 2026 Seemedia News | privacy policy