
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ മൂന്നാമത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട ജാമ്യഹർജിയിൽ ഇന്നലെ അടച്ചിട്ട മുറിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കേസ് വിധി പറയാനായി മാറ്റിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസ് എടുത്തിരിക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചപ്പോൾ, പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.