
കൊല്ലം: പരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (ഓട്ടോണമസ്) യിലെ , ഐഇഇഇ വനിതാ വിഭാഗമായ വുമണ്‍ ഇന്‍ എഞ്ചിനീയറിംഗ് (ഡബ്ല്യൂഐഇ) വിഭാഗവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ചേര്‍ന്ന് സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി സംഘടിപ്പിച്ച "ഷെല്‍ത്ത്: വീ കെയര്‍ എ വുമണ്‍സ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ്" എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥിനികളും അധ്യാപകരും വലിയ പങ്കാളിത്തം രേഖപ്പെടുത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐഎംഎ കഴക്കൂട്ടം ശാഖ പ്രസിഡന്‍റുമായ ഡോ. പി. കല്പന ഗോപന്‍ നിര്‍വഹിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ മുന്‍കരുതലിന്‍റെയും സമയബന്ധിത ചികിത്സയുടെയും പ്രാധാന്യം ഉദ്ഘാടന പ്രഭാഷണത്തില്‍ അവര്‍ വിശദീകരിച്ചു. യുകെഎഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
പരിപ്പള്ളി മെഡിക്കല്‍ കോളേജ് വാര്‍ഡ് മെമ്പര്‍ ആര്‍ദ്ര, യു കെ എഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്സ് ഡോ. രെശ്മി കൃഷ്ണ പ്രസാദ്, ഡീന്‍ അക്കാദമിക് ഡോ. ബി. ലതകുമാരി, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പി.ടി.എ പാട്രണ്‍ എ. സുന്ദരേശന്‍, യുകെഎഫ് ഐഇഇഇ ഡബ്ല്യൂ ഐ ഇ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എല്‍ എസ.് ജയന്തി, യുകെഎഫ് ഐഇഇഇ ഡബ്ല്യൂഐഇ എക്സികോം അംഗം നന്ദ എന്നിവര്‍ സംസാരിച്ചു.
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക് സ്ഥാപനങ്ങളിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം പരിപാടി അടയാളപ്പെടുത്തിയതായി കോളേജ് അധികൃതര്‍ അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ ഈ സംരംഭം പങ്കെടുത്തവര്‍ക്കു ഏറെ പ്രയോജനകരമായ അനുഭവമായി മാറിയെന്നും സംഘാടകര്‍ അറിയിച്ചു.
പ്രിന്‍സിപ്പാള്‍
അടിക്കുറിപ്പ്
പരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (ഓട്ടോണമസ്) യിലെ,ഐഇഇഇ വനിതാ വിഭാഗമായ വുമണ്‍ ഇന്‍ എഞ്ചിനീയറിംഗ് (ഡബ്ല്യൂഐഇ) വിഭാഗവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ചേര്‍ന്ന് സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി സംഘടിപ്പിച്ച "ഷെല്‍ത്ത്: വീ കെയര്‍ എ വുമണ്‍സ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ്" എന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐഎംഎ കഴക്കൂട്ടം ശാഖ പ്രസിഡന്‍റുമായ ഡോ. പി. കല്പന ഗോപന്‍ നിര്‍വഹിക്കുന്നു.