
ആശുപത്രിക്ക് മുന്നിലെ കാട്ടാക്കട റോഡ് വളരെ ഇടുങ്ങിയതും അപകടം പതിവായി സംഭവിക്കുന്ന റോഡുമായിരുന്നു. ഈ റോഡിലാണ് ആശുപത്രിയിൽ എത്തുന്ന രോഗികളും ബന്ധുക്കളും അവരുടെ ഇരുചക്രവാഹനങ്ങൾ റോഡിൻ്റ വശങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നത്. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പാർക്കിങ്ങിനുള്ള സൗകര്യം ഉണ്ടായിരുന്നിട്ടും റോഡിൻ്റ വശങ്ങളിലെ അനധികൃത പാർക്കിംഗ് അപകടങ്ങൾക്ക് കാരണമായിരുന്നു. രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ ഇടുങ്ങിയതാണ് ഇവിടുത്തെ റോഡ്. ഈ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര ട്രാഫിക് എസ് ഐ ഷാജി പി യുടെ നേതൃത്വത്തിൽ അനധികൃത പാർക്കിംഗ് നടത്തുന്ന വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തത്.
ഇതുപോലെ നെയ്യാറ്റിൻകരയിലെ വിവിധ തിരക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സവും അപകടവും ഉണ്ടാക്കുന്നു. നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷന് മുന്നിലെ അനധികൃത ഇരുചക്ര വാഹന പാർക്കിംഗും മത്സ്യ വില്പനയും ഗതാഗത തടസ്സം ഉണ്ടാക്കുന്നു. ഡിപ്പോയ്ക്കുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അവ ഉപയോഗപ്പെടുത്താതെയാണ് റോഡിലെ അനധികൃത പാർക്കിംഗ്. തിരക്കേറിയ റോഡുകളിലെ അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കി അപകടം കുറയ്ക്കണം എന്നുള്ളതാണ് നാട്ടുകാരുടെയും കാൽനട യാത്രക്കാരുടെയും ആവശ്യം