+91 9895 915 569
Email

നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി

04/March/2026


നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി. എറണാകുളം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിയായ ജെസ്ലിയയുടെ സംസ്കാരം ഇന്ന് നടക്കും. ജസ്‌ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളേജിലെ പൊതുദർശനത്തിന് പിന്നാലെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിക്ക് കുഴുപ്പിള്ളി സെൻ്റ് അഗസ്റ്റിൻ ചർച്ചിൽ സംസ്കാരം നടക്കും. ഫെബ്രുവരി 28ന് അങ്കമാലിയിൽ വെച്ചാണ് അമിത വേഗത്തിലെത്തിയ കാർ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്ലിയ ഇന്ന് പുലർച്ചെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. പിന്നാലെ ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും, നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കും കൈമാറും. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിക്കുന്നത്

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy