
: തിരഞ്ഞെടുപ്പ് ചൂട് കൂടുമ്പോൾ സിനിമാ ലോകവും രാഷ്ട്രീയ ചർച്ചകളുടെ ഭാഗമാകുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ രമേഷ് പിഷാരടിയുടെ മത്സരമാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം.
പിഷാരടിക്ക് വേണ്ടി സിനിമാ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യമാണ് പല വേദികളിലും ഉയരുന്നത്. ഇതിനിടയിൽ, നടൻ സുരാജ് വെഞ്ഞാറമൂട്യുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് സുരാജ് നേരിട്ട് ഉത്തരം പറയാതെ,
“മത്സരിക്കട്ടെ… നല്ല കാര്യമല്ലേ… എല്ലാവരും ജയിക്കട്ടെ” എന്നായിരുന്നു ആദ്യം പ്രതികരണം.
അതിന് പിന്നാലെ, “വിളിച്ചാൽ പ്രചാരണത്തിന് പോകുമോ?” എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയോടെ,
“ഞാനിപ്പോ വണ്ടിയിലോട്ട് കയറട്ടെ” എന്ന് പറഞ്ഞ് വിഷയം ഒഴിഞ്ഞുമാറി. ഈ നിമിഷം പകർത്തിയ വീഡിയോ ഇതിനകം വൈറലായി.
അതേസമയം, നടൻ ആസിഫ് അലിയുടെ നിലപാട് കൂടുതൽ തുറന്നതാണ്. വ്യക്തിപരമായ വിലയിരുത്തലാണ് പ്രധാനമെന്നും, ഔദ്യോഗികമായി ക്ഷണിച്ചാൽ പിഷാരടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ രമേഷ് പിഷാരടിയുടെ മറുപടിയും ശ്രദ്ധേയമാണ്. സിനിമാ താരങ്ങളുടെ പിന്തുണയെ ആശ്രയിച്ചല്ല താൻ മത്സരിക്കുന്നതെന്നും, പാർട്ടി പ്രവർത്തകരുടെ കരുത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ആവേശം ഉയരുന്ന സാഹചര്യത്തിൽ, സിനിമയും രാഷ്ട്രീയവും കൂടിച്ചേരുന്ന ഈ സംഭവങ്ങൾ കൂടുതൽ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.