+91 9895 915 569
Email

വികസനത്തിന് യു.ഡി.. എഫ് ഭരണം വരണം -- വി.എം.സുധീരൻ

27.3.2026


കേരളത്തിൽ വികസനമെത്തിക്കാൻ യു.ഡി എഫിന് മാത്രമെ സാധിച്ചിട്ടുള്ളു യു.ഡി എഫ് അധികാരത്തിൽ വരെണ്ടത് നാടിൻ്റെ അനിവാര്യത :വി .എം സുധീരൻ ബാലരാമപുരം :കേരളത്തിൽ വികസനമെത്തിക്കാൻ യു.ഡി എഫിന് മാത്രമെ സാധിച്ചിട്ടുള്ളുവെന്നും യു.ഡി എഫ് അധികാരത്തിൽ വരെണ്ടത് നാടിൻ്റെ അനിവാര്യതയെന്നും മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ. കോവളം യു.ഡി എഫ് സ്ഥാനാർത്ഥി എം.വിൻസെൻ്റിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം കോട്ടുകാൽ നന്നംകുഴി ജംഗ്ഷനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ പത്തു വർഷത്തിനു മുൻപ് യു.ഡി .എഫ് നടിപ്പിലാക്കിയ പദ്ധതികൾ ഉത്ഘാടനം ചെയ്യുക മാത്രമാണ് എൽ.ഡി എഫ് സർക്കാറിന് ചെയ്യാനായത്. ഈ നാടിനോട് കഴിഞ്ഞ കാലങ്ങളിൽ നൂറ് ശതമാനവും നീതി പുലർത്തിയ സാധാരണക്കാരനായ് ജനിച്ചു വളർന്ന് അവർക്കിടയിൽ ജീവിച്ച വിൻസെൻറിനെ പോലുള്ള ജനപ്രതിനിധികളാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ തന്നെ ഒരു കുടുംബാംഗത്തെപ്പോലെ ചേർത്ത് നിർത്തിയ കോവളത്തെ ജനതയോട് കടപ്പാടുണ്ടെന്ന് എം.വിൻസെൻ്റ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. തുടർന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടുകാൽ യു.ഡി എഫ് ചെയർമാൻ വട്ടവിള വിജയകുമാർ അധ്യക്ഷനായ്.നേതാക്കളായ ജി.സുബോധൻ, കോളിയൂർ ദിവാകരൻ നായർ ,വിൻസെൻ്റ് ഡി പോൾ, കെ.വി.അഭിലാഷ്, വെങ്ങാനൂർ ശ്രീകുമാർ ,സി.എസ്. ലെനിൻ, ആഗ്നസ് റാണി, വി.എസ്.ഷിനു, കാഞ്ഞിരംകുളം ശിവകുമാർ ,അഡോൾഫ് മോറായിസ്, ഉച്ചക്കട സുരേഷ്, കരിംകുളം ജയകുമാർ ,സി.കെ.വത്സലകുമാർ ,അഞ്ചിത വിനോദ് ,ഫ്രീഡ സൈമൺ ,കോട്ടുകാൽ ബിനു, നന്നംകുഴി ബിനു, ഷീജ .എസ് തുടങ്ങിയവർ സംസാരിച്ചു. വെട്ടുകാട് ദൈവമാതാ പള്ളിയിലും മുലയൻ താന്നി ക്ഷേത്രത്തിലും സന്ദർശനം നടത്തി .ജു: ആ പ്രാർത്ഥനകശക്കു ശേഷം വിവിധ മുസ്ലീം പളളികളിലും വോട്ടഭ്യർത്ഥിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy