+91 9895 915 569
Email

വിൻസന്റിന്റെ വിജയത്തിനായി മറിയ ഉമ്മൻ വിഴിഞ്ഞത്ത്.

5. 4. 2026


എം.വിൻസെൻറിനായി മറിയാ ഉമ്മൻ തീരദേശത്ത്. കോവളം യു.ഡി.എഫ് സ്ഥാനാർത്ഥി എം.വിൻസെൻ്റിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വിഴിഞ്ഞത്തെത്തി. ഉച്ചയ്ക്ക് ശേഷം തീരദേശമേഖലയായ കോട്ടപ്പുറത്താണ് പ്രചരണം ആരംഭിച്ചത്. ഭവനങ്ങളിലും കടകളിലെയും വോട്ടർമാരെ കണ്ട് ഒരു മണിക്കൂറിലധികം പ്രചരണം നടത്തി.കഴിഞ്ഞ കാലങ്ങളിൽ എം.വിൻസെൻ്റ് ചെയ്ത വികസന പ്രവർത്തനങ്ങളും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കുന്ന ഇന്ദിരാ ഗ്യാരൻറിയും വോട്ടർമാർക്ക് വിശദീകരിച്ചാണ് വോട്ടഭ്യർത്ഥിച്ചത്. കെ.പി.സി.സി അംഗം വിൻസെൻ്റ് ഡി പോൾ, ജില്ല പഞ്ചായത്തംഗം ആഗ്നസ് റാണി ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആബ്രോസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഹസീന തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy