+91 9895 915 569
Email

നിർഭയ വോളണ്ടിയർമാർക്കായുള്ള ശേഷി വികസനപരിശീലന പരിപാടി

27/07/2026


പ്രസിദ്ധീകരണത്തിന്. തിരുവനന്തപുരം :വനിതാ ശിശു വികസന വകുപ്പ്, തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസ്യുടെ കീഴിൽ പ്രവർത്തിക്കുന്ന സങ്കൽപ് – ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ (DHEW) ന്റെ നേതൃത്വത്തിൽ 2026 ജൂൺ 27-ന് പൂജപ്പുര വനിതാ ശിശു വികസന വകുപ്പ് പരിശീലന ഹാളിൽ നിർഭയ വോളണ്ടിയർമാർക്കായുള്ള ശേഷി വികസന (Capacity Building) പരിശീലന പരിപാടി വിജയകരമായി സംഘടിപ്പിച്ചു. സങ്കൽപ് ഔട്ട്‌റീച്ച് ആക്ടിവിറ്റി 2026–27-ന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി വനിതാ സെൽ, ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. രാവിലെ 10.00 മണിക്ക് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സങ്കൽപ് DHEW ജെൻഡർ സ്പെഷ്യലിസ്റ്റ് ശ്രീമതി സുമിത സ്വാഗതം ആശംസിച്ചു. സങ്കൽപ് DHEW തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീമതി നീതു എസ്. സൈനു അധ്യക്ഷത വഹിച്ചു. നിർഭയ വോളണ്ടിയർമാർ സ്ത്രീശാക്തീകരണത്തിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും സമൂഹത്തിൽ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അവർ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. തിരുവനന്തപുരം സിറ്റി വനിതാ സെൽ സബ് ഇൻസ്പെക്ടർ ശ്രീമതി കവിത റാണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പോലീസ് സംവിധാനവും നിർഭയ വോളണ്ടിയർമാരും തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം അവർ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീമതി ഷിനി ലാൽ, തിരുവനന്തപുരം സിറ്റി വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീമതി സഫീന, തിരുവനന്തപുരം റൂറൽ വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീമതി ഷീജ എന്നിവർ ആശംസകൾ അർപ്പിച്ചു. സങ്കൽപ് DHEW ജെൻഡർ സ്പെഷ്യലിസ്റ്റ് ശ്രീമതി അശ്വതി നന്ദി രേഖപ്പെടുത്തി. പരിശീലന സെഷനുകൾ ഒന്നാം സെഷൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ (DCPU) പ്രതിനിധിയായ ശ്രീ വിപിൻ നയിച്ചു. ശിശു സംരക്ഷണ സംവിധാനങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, നിയമപരമായ സംരക്ഷണ സംവിധാനങ്ങൾ, നിർഭയ വോളണ്ടിയർമാരുടെ ഇടപെടൽ സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രണ്ടാം സെഷനിൽ തിരുവനന്തപുരം സിറ്റി പോലീസിന്റെ സെൽഫ് ഡിഫൻസ് ട്രെയിനിംഗ് ടീം സ്വയം പ്രതിരോധ പരിശീലനം നൽകി. സ്ത്രീകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രായോഗിക പരിശീലനങ്ങൾ ഈ സെഷനിൽ ഉൾപ്പെടുത്തി. മൂന്നാം സെഷനിൽ ലൈഫ് ഫൗണ്ടേഷൻ എൻ.ജി.ഒ.യിലെ ശ്രീമതി ബീന "സ്ത്രീശാക്തീകരണത്തിൽ നിർഭയ വോളണ്ടിയർമാരുടെ പ്രാധാന്യം" എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. സമൂഹത്തിൽ സ്ത്രീകളെ പിന്തുണയ്ക്കുന്നതിലും ബോധവൽക്കരണ പ്രവർത്തനങ്ങളിലും വോളണ്ടിയർമാരുടെ പങ്ക് അവർ വിശദീകരിച്ചു. നാലാം സെഷനിൽ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെ ശ്രീമതി ലിൻ രാജി "നിർഭയ വോളണ്ടിയർമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പ്രവർത്തനരീതി, റിപ്പോർട്ടിംഗ് സംവിധാനം, രഹസ്യസ്വഭാവം പാലിക്കേണ്ടതിന്റെ ആവശ്യകത, വിവിധ വകുപ്പുകളുമായുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. അഞ്ചാം സെഷനിൽ തിരുവനന്തപുരം സിറ്റി ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ശ്രീ അശ്വിൻ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, പരാതി നൽകുന്ന മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അവതരിപ്പിച്ചു. ആറാം സെഷനിൽ സങ്കൽപ് DHEW തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീമതി നീതു എസ്. സൈനു വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും അവതരിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ ക്ഷേമപദ്ധതികൾ, സേവനങ്ങൾ, വനിതാ പ്രൊട്ടക്ഷൻ ഓഫീസ് സേവനങ്ങൾ, വിവിധ സ്ഥാപനങ്ങളുമായുള്ള ഏകോപനം, പദ്ധതികളുടെ ഫലപ്രദമായ പ്രയോജനപ്പെടുത്തൽ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ അവസാനഘട്ടത്തിൽ സംവാദവും അഭിപ്രായ ശേഖരണവും നടത്തി. വിവിധ സെഷനുകളിലും പങ്കെടുത്ത നിർഭയ വോളണ്ടിയർമാർ സജീവമായി ഇടപെട്ടു. പരിശീലനം അവരുടെ അറിവും കഴിവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിൽ ഏറെ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിർഭയ വോളണ്ടിയർമാരെ കൂടുതൽ കാര്യക്ഷമരാക്കുന്നതിനുള്ള സുപ്രധാന ശേഷി വികസന പരിശീലനമായി ഈ പരിപാടി വിജയകരമായി സമാപിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy