
തിരുവനന്തപുരം. ആഗസ്റ്റ് -14 ന് നിശാഗന്ധിയിൽ കേരള ഗാന്ധിസ്മാരക നിധി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റേയും ലഹരി വിരുദ്ധ പ്രതിജ്ഞയുടെയും ലോഗോ പ്രകാശനവും സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനവും തയ്ക്കാട് ഗാന്ധിഭവനിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവ്വഹിച്ചു.
ജ്യോതിഷ് ചന്ദ്രൻ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധി സ്മാരകനിധി ജോയിന്റ് സെക്രട്ടറി വി കെ മോഹൻ, പ്രെസ്സ്ക്ലബ് പ്രസിഡന്റ് ശ്രീകേഷ്, സെക്രട്ടറി പ്രവീൺ, സംവിധായകൻ ജി എസ് വിജയൻ, ആർക്കിടെക്ട് സുധീർ , സംഘാടക സമിതി സെക്രട്ടറി സി ശിവൻകുട്ടി, എൻ ജയശേഖരൻ, രാജേശ്വരിനാഥ് തുടങ്ങിയവർ സംസാരിച്ചു.