+91 9895 915 569
Email

ജില്ലാ പഞ്ചായത്തിനു കീഴിൽ ചക്ക വിഭവ കേന്ദ്രങ്ങൾ വരുന്നു

18. 7.2026


തിരുവനന്തപുരം ജില്ലാപഞ്ചായത്തിൻ്റെ 28 ഡിവിഷനുകളിലും *ചക്കയ്ക്ക് പ്രാധാന്യം നൽകി കാർഷിക മൂല്യവർദ്ധിത സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കും* പ്രകൃതി സ്നേഹിയും വൈദ്യപണ്ഡിത ശ്രേഷ്ഠനുമായിരുന്നശ്രീനാരായണ ഗുരുദേവൻ പുണ്യവൃക്ഷമായി കണ്ട് പ്രാധാന്യം നൽകിയ പ്ലാവിൻ്റെ മഹത്വവും ചക്കയുടെ പ്രാധാന്യവും സമൂഹത്തിൽ എത്തിക്കാൻ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് *ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി പ്രഖ്യാപിച്ചു.* പ്ലാവില മുതൽ ചക്കമടൽ വരെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒരു ചക്ക പോലും പാഴാകാതിരിക്കുവാൻ വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ വ്യാപകമായ ബോധവൽക്കരണ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തിൻ്റെ 28 ഡിവിഷനുകളിലും *ചക്കയ്ക്ക് പ്രാധാന്യം നൽകി കാർഷിക വിഭവങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി സംസ്കരണ കേന്ദ്രങ്ങൾ* ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് കാഞ്ഞിരംകുളം ഡിവിഷൻ്റെ നേതൃത്വത്തിൽ ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (JPC) സഹകരണത്തോടെ ചപ്പാത്ത് ശാന്തിഗ്രാമിൽ നടന്ന ചക്ക ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡൻ്റ്. ജില്ലാ പഞ്ചായത്ത് മെമ്പർ *ഫ്രീഡാ സൈമൺ* അദ്ധ്യക്ഷത വഹിച്ചു. JPC ചെയർപേഴ്സൻ *റൂഫസ് ഡാനിയൽ* മുഖ്യപ്രഭാഷണം നടത്തി. മില്ലറ്റ് മിഷൻ - കേരള ചെയർപേഴ്സൻ *എസ്. ശ്രീലത ടീച്ചർ* ആശംസാ പ്രസംഗം നടത്തി. ശാന്തിഗ്രാം ഡയറക്ടർ *എൽ പങ്കജാക്ഷൻ* സ്വാഗതവും വൈസ് ചെയർപേഴ്സൺ *ചൊവ്വര അനിൽ* കൃതജ്ഞതയും രേഖപ്പെടുത്തി. ട്രോപ്പിക്കൽ ഫ്രൂട്ട്സ്, വെജിറ്റബിൾസ് & മില്ലറ്റ്സ് ട്രെയിനർ *ആൻസി മാത്യു പാലാ,* ന്യൂജനറേഷൻ കുട്ടികൾക്കും യുവാക്കൾക്കും ഇഷ്ടപ്പെടുന്ന 10 ൽപ്പരം വൈവിധ്യമാർന്ന ചക്ക വിഭവങ്ങളും പ്ലാവില മുതൽ ചക്കമുള്ളു വരെ ഭക്ഷ്യയോഗ്യമാക്കുന്ന വിവിധ മാർഗങ്ങളും പഠിപ്പിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 36 പേർ പരിശീലനത്തിൽ പങ്കെടുത്തു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy