+91 9895 915 569
Email

ദളിത് - പിന്നോക്ക വിഭാഗങ്ങൾ രാഷ്ട്രീയ ശക്തിയാകണമെന്ന് മുൻ എം.എൽ.എ.യു.സി. രാമൻ

22.7.2026


ദളിത് മുസ്ലിം പിന്നോക്ക ന്യൂനപക്ഷങ്ങൾ രാഷ്ട്രീയ ശക്തിയാവണം ; യു സി രാമൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും സംവരണവും വർത്തമാനകാലത്ത് ദളിത് മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഐക്യ നിര ബലപ്പെടുത്തുക മാത്രമാണ് കരണീയമായ മാർഗ്ഗം എന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമൻ അഭിപ്രായപ്പെട്ടു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ദളിത് ലീഗ് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭൂമി പ്രശ്നവും ഭവന പ്രശ്നവും തൊഴിൽ പ്രശ്നവും ഇന്നും ദളിതർക്ക് പരിഹരിക്കപ്പെട്ടിട്ടില്ല നിരവധി തൊഴിൽ സാധ്യതകൾ ഉള്ള ടെക്നോപാർക്ക് പോലെയുള്ള ഐടി മേഖലയിലും വിഴിഞ്ഞം പോർട്ടിലും ഒന്നും തന്നെ സംവരണം പരിഗണിക്കുന്നേയില്ല ദളിതരുടെ പ്രശ്നങ്ങൾ ഉപരി വിപ്ലവവുമായി മാറാതെ വിഷയത്തിലേക്ക് ഇറങ്ങി വരാൻ ഭരണകൂടങ്ങൾ തയ്യാറാവണം. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ജില്ല ദളിത് ലീഗ് ചെയർമാൻ സജി സദാശിവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.നിസാർ മുഹമ്മദ്‌ സുൽഫി മുഖ്യപ്രഭാഷണം നടത്തി, ജില്ലാപഞ്ചായത്ത് മെമ്പർ ജസിം മഹാണി,സോമൻ പുതിയത്ത്, അഡ്വ. ബാലകൃഷ്ണൻ, റെജി പേരൂർക്കട, അജികുമാരി, അനിൽകുമാർ ചിറയൻകീഴ് , ആനാട് ബിജു, പട്ടം സനിത് എന്നിവർ സംസാരിച്ചു. ഷാജി വട്ടിയൂർകാവ് സ്വാഗതവും, ഷിജു കല്ലയം കൃതജ്ഞതയും പറഞ്ഞു

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy