+91 9895 915 569
Email

ബാലരാമപുരം ജംഗ്ഷനിൽ ഇനി സി.ഐ ഓഫീസ്

28.7 , 2026


ബാലരാമപുരം എയ്ഡ് പോസ്റ്റ് ഇനി മുതൽ സി.ഐ ഓഫീസ് നിർമ്മാണജോലികൾ ആരംഭിച്ചു ക്രമസമാധാനം സുഗമമാക്കുന്നതിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷനിലെ എയ്ഡ് പോസ്റ്റ് ഇനി മുതൽ സി.ഐ ഓഫീസ് ആയി മാറും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 15 മുതൽ സി.ഐ ഓഫീസ് പ്രവർത്തനം തുടങ്ങുമെന്ന് കോൺഗ്രസ് പ്രാദേശിക നേത്യത്വം അറിയിച്ചു. കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.എം സുധീർ, മണ്ഡലം പ്രസിഡന്റുമാരായ എ.അർഷാദ്, നതീഷ് നളിനൻ എന്നിവർ ചേർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എം.വിൻസെന്റ് എം.എൽ.എ, റൂറൽ എസ്.പി ബി.കെ പ്രശാന്തൻ എന്നിവരെ സന്ദർശിച്ച് ബാലരാമപുരം ജംഗ്ഷനിലെ എയ്ഡ് പോസ്റ്റ് സി.ഐ ഓഫീസ് ആയി ഉയ‌ർത്തണമെന്ന് ആവശ്യപ്പെട്ട് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിലവിലെ ഓഫീസ് പുതുക്കിപ്പണിയുന്നതിലേക്കായി വകുപ്പുതല ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്നും പൊലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സ്പോൺസർമാരെ കണ്ടെത്തി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ നടക്കട്ടെയെന്ന് വകുപ്പിൽ നിന്നും നിർദേശം കൈമാറി. തുടർന്ന് കോൺഗ്രസ് പ്രാദേശിക നേത്യത്വം ബാലരാമപുരം യു.വി കൺസ്ട്രക്ഷൻ ഉടമ അനിൽകുമാറിനെ സമീപിക്കുകയും സ്പോൺസർമാരിൽ നിന്നും ലഭിക്കുന്ന ഫണ്ടുപയോഗിച്ച് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം ഏറ്റെടുക്കാമെന്നും അറിയിച്ചതോടെ കഴിഞ്ഞ ദിവസം നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നു. ഫ്ലോറിംഗ്, ടോയ്ലറ്റ്, വയറിംഗ്, വാതിൽ, ജനൽ, സാനിറ്ററി ഐറ്റംസ്, പെയിന്റിംഗ് സാധനങ്ങൾ, എം.സാന്റ്, പി.സാന്റ്, സിമന്റ് ഉൾപ്പെടെ ഏകദേശം 6 ലക്ഷം രൂപയാണ് പ്രാഥമിക എസ്റ്റിമേറ്റ് യു.വി ഉടമ കൈമാറിയത്. നിരവധി സ്പോൺസർമാരെ അടിയന്തരമായി സമീപിക്കുകയും സി.ഐ ഓഫീസിന്റെ പ്രവൃത്തികൾക്കായി പലരും തുക വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ദ്രുതഗതിയിൽ പണികൾ ആരംഭിച്ചെന്നും കോൺഗ്രസ് നേത്യത്വം അറിയിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy