+91 9895 915 569
Email

ശിഹാബ് തങ്ങൾ അനുസ്മരണം 5 - ന് - തലസ്ഥാനം ഒരുങ്ങി.

3:8.2026


ശിഹാബ് തങ്ങൾ അനുസ്മരണം-ആഗസ്റ്റ് - 5 - ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി ഹാൾ) തിരുവനന്തപുരത്ത്; ഒരുക്കങ്ങൾ പൂർത്തിയായി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ആഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി (വി.ജെ.റ്റി) ഹാളിൽ നടക്കും. ​ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിച്ച സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം മുൻനിർത്തി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സി.പി. ജോൺ, മുൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ഫാദർ യൂജിൻ പേരേര, സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി, അഡ്വ.പി.എം.എ. സലാം തുടങ്ങിയവർ പ്രസംഗിക്കും. ​സമ്മേളനത്തിന്റെ വിജയത്തിനായി തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത്,ശാഖാ തലങ്ങളിലും ജനപ്രതിനിധികളുടെയും പ്രവർത്തകരുടെയും ഏകോപനം പൂർത്തിയായിട്ടുണ്ട്.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy