
തിരുവനന്തപുരം:
പാസ്പോർട്ട് നിഷേധിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാൽ പറഞ്ഞു.
ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനയും എസ്.ഐ.ആറും എന്ന വിഷയത്തിൽ അഡ്വ.പാരിപ്പള്ളി രവീന്ദ്രൻ നഗർ (ജോയിന്റ് കൗൺസിൽ ഹാൾ,പ്രസ് ക്ലബ് സമീപം)നടന്ന സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്പോർട്ട് നിയമത്തിന് വിരുദ്ധമായിട്ടാണ് തന്റെ പാസ്പോർട്ട് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാർ കൗൺസിൽ അംഗം ഡോ .ടി.ഗീനാകുമാരി മോഡറേറ്ററായി .
യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.സി പി പ്രമോദ് മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.അശോക്.എം.ചെറിയാൻ,അഡ്വ.എ.സമ്പത്ത്,അഡ്വ.എസ്.പി.ദീപക്,അഡ്വ.മടവൂർ അനിൽ,അഡ്വ.സുധീർ ഗണേഷ് കുമാർ,അഡ്വ.ആനവൂർ വേലായുധൻ നായർ,ബാർ കൗൺസിൽ അംഗങ്ങളായ
അഡ്വ.നഗരാജ് നാരായണൻ,പള്ളിച്ചൽ എസ് കെ പ്രമോദ് എന്നിവർ പങ്കടുത്തു.യൂണിയൻ ജില്ലാ സെക്രട്ടറി എ എ ഹക്കീം സ്വാഗതവും പ്രസിഡന്റ് കെ ഓ അശോകൻ നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനം ശനിയാഴ്ച മുല്ലൂർ മധുസൂദനൻ നായർ നഗർ (ചാക്ക വൈ എം എ ഹാൾ)ജസ്റ്റിസ് കെ ബാബു ഉത്ഘാടനം ചെയ്തു