+91 9895 915 569
Email

ബാലരാമപുരം വലിയ പള്ളിയിൽ നബിദിനാചരണത്തിന് തുടക്കം.

13.8.20 26


ബാലരാമപുരം വലിയ പള്ളിയിൽ നബിദിനാചരണത്തിന് കൊടിയേറി. ബാലരാമപുരം വലിയപള്ളിയിൽ നബിദിനാചരണത്തിന് തുടക്കം വൈകിട്ട് 6 മണിക്ക് മഹല്ല് പരിപാലന സമിതി പ്രസിഡൻ്റ് എ ഷാനവാസ് മൗലവി നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി പതാക ഉയർത്തി.. പതാകയും വഹിച്ചു കൊണ്ടുള്ള നഗരപ്രദക്ഷിണത്തിനും ചീഫ് ഇമാം അബ്ദുൽ ലത്തീഫ് മൗലവിയുടെ പ്രാർത്ഥനയ്ക്കും ശേഷമാണ് കൊടി ഉയരുന്നത്. തുടർന്ന് മൗലിദ് പാരായണം, ആഗസ്ത് 14 വെള്ളി മുതൽ 17 ചൊവ്വ വരെ വൈകിട്ട് 4 മുതൽ 8 വരെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിൻ്റെ നേതൃത്വത്തിൽ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും, കോഴിക്കോട് മക്കട സ്വദേശി ജനാബ്. റഷീദിൻ്റെ നേതൃത്വത്തിലുള്ള ഖുർആൻ പ്രദർശനം, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് ശ്രീ സെൽവരാജ് ജോസഫിൻ്റെ ശേഖരത്തിലെ അപൂർമായ കറൻസികളുടെയും സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും വിസ്മയക്കാഴ്ച എന്നിവ നടക്കും. ഖുആർആൻ എക്സി ഹിബിഷനിൽ ഖുർആൻ അച്ചടിക്കാൻ ഉപയോഗിച്ച കല്ലച്ച്, ഖുർആൻ അച്ചടിക്കാൻ ഉപയോഗിച്ച ഫിലിം,ഖുർആൻ അച്ചടിക്കാൻ ഉപയോഗിച്ച ടിൻ ഷീറ്റ്,വിവിധ വലിപ്പത്തിലുള്ള ഖുർആൻ,മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ഖുർആൻ ട്രാൻസിലേഷൻ,വിവിധ ഭാഷകളിലുള്ള ഖുർആൻ ട്രാൻസിലേഷൻ,ഖുർആൻ 30 ജുസ്ഉം ഒറ്റ പേജിൽ,ഖുർആൻ കേസറ്റുകൾ,ഖുർആൻ ഓതാൻ ഉപയോഗിക്കുന്ന പേന,കാഴ്ച പരിമിതിയുള്ളവരുടെ ഖുർആൻ പഠനോപകരണങ്ങൾ,ബ്രെയിലി ഖുർആൻ തുടങ്ങി വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട അത്യപൂർവ്വമായ ശേഖരങ്ങളുടെ വിസ്മയക്കാഴ്ചയാണ് ഒരുങ്ങുന്നത് ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും തുടർന്ന് മദ്രസാ വിദ്യാർഥികളുടെ ദീനി കലാസാഹിത്യ മത്സരങ്ങളും നടക്കും. 17 ന് കലാസാഹിത്യ മത്സരങ്ങൾ തുടരും. 18 മുതൽ 22 വരെയാണ് ദീനി വിജ്ഞാന സദസുകൾ. രാത്രി 7 ന് ആരംഭിക്കും. കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകർ പങ്കെടുക്കും. 23 ന് വൈകിട്ട് 7 ന് ചേരുന്ന പൊതു സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. എം.വിൻസെൻ്റ് എം.എൽ എ, ജനപ്രതിനിധികൾ, വിവിധ മഹല്ല് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും 24 ന് ജ്ഞാന പുകഴ്ചി പാടലും 25 ന് ഹന്തൂരി വിതരണവും നടക്കും

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy