
നാളെ (2026 സെപ്റ്റംബർ 9, ബുധൻ) വൈകുന്നേരം 3.00-ന് തിരുവനന്തപുരം നന്ദാവനത്തുള്ള പാണക്കാട് ഹാളിൽ നടക്കുന്ന, ബീമാപള്ളി റഷീദ് സാഹിബിന്റെ അനുസ്മരണ സമ്മേളനത്തിലേക്ക് ജില്ലയിലെ മുഴുവൻ മുസ്ലിം ലീഗ്, പോഷക സംഘടനാ ഭാരവാഹികളെയും പ്രവർത്തകരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
? തീയതി: നാളെ (2026 സെപ്റ്റംബർ 9, ബുധനാഴ്ച)
⏰ സമയം: വൈകുന്നേരം 3.00 മണിക്ക്
? സ്ഥലം: പാണക്കാട് ഹാൾ, നന്ദാവനം, തിരുവനന്തപുരം
പ്രമുഖരുടെ സാന്നിധ്യം:
ചടങ്ങിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളിധരൻ, സി.പി. ജോൺ, കെ.എം. ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, കെ.പി.എ. മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, കുറുകോളി മൊയ്ദീൻ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടക്കും.
കൂടാതെ തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ്, മുൻ മന്ത്രി അഡ്വ. വി.എസ്. ശിവകുമാർ, സി.പി.ഐ ദേശീയ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി വി. ശിവൻകുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, പാളയം ജുമാ മസ്ജിദ് ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാദർ യൂജിൻ പേരേര തുടങ്ങി രാഷ്ട്രീയ, സാമൂഹിക, മതരംഗത്തെ പ്രമുഖരും സംബന്ധിക്കും.