+91 9895 915 569
Email

ബീമാപ്പള്ളി റഷീദിന് തലസ്ഥാനത്തിന്റെ സ്നേഹാജ്ഞലി .

9.9.2026


ഓർമ്മകളുടെ നോവറിഞ്ഞ്, സ്നേഹാദരങ്ങളോടെ തലസ്ഥാന നഗരി... ​മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീമാപ്പള്ളി റഷീദ് അനുസ്മരണ സമ്മേളനം പ്രിയനേതാവിന്റെ മായാത്ത ഓർമ്മകൾ കൊണ്ടും വികാരനിർഭരമായ മുഹൂർത്തങ്ങൾ കൊണ്ടും നെഞ്ചകം തൊടുന്നൊരു അനുഭവമായി മാറി. പാണക്കാട് തങ്ങൾ ഹാളിൽ തടിച്ചുകൂടിയ ജനസഞ്ചയവും പ്രമുഖരുടെ സാന്നിധ്യവും ആ വ്യക്തിപ്രഭാവത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതായിരുന്നു. ​"പൊതുപ്രവർത്തനത്തിൽ ലാളിത്യവും മാന്യതയും വ്യക്തിശുദ്ധിയുമാണ് പ്രധാനം. സ്വയം സമർപ്പിതമായ ജീവിതശൈലി കാത്തുസൂക്ഷിച്ച മാതൃകാ നേതാവായിരുന്നു ബീമാപ്പള്ളി റഷീദ്..." - അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കുറിച്ച വാക്കുകൾ സദസ്സിന്റെ ഹൃദയത്തിൽ തട്ടി. ​പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനാ നിർഭരമായ സാന്നിധ്യവും, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ അനുസ്മരണ പ്രഭാഷണവും ചടങ്ങിന് ആത്മീയവും വൈകാരികവുമായ ഔന്നത്യമേകി. മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാമുദായിക രംഗത്തെ പ്രമുഖർ, ലീഗിന്റെ സംസ്ഥാന-ജില്ലാ ഭാരവാഹികൾ തുടങ്ങി വൻനിര തന്നെ പ്രിയനേതാവിന് പ്രണാമമർപ്പിക്കാൻ ഒന്നിച്ചണഞ്ഞു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy