+91 9895 915 569
Email

നടൻ മധുവിന് 93 -ാം പിറന്നാൾ : സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ആശംസകൾ നേർന്നു

23/09/2026


പ്രശസ്ത ചലച്ചിത്രനടൻ മധുവിന് 93-ാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരമർപ്പിച്ചു. ആദരവർപ്പിക്കാനെത്തിയ മന്ത്രിയ്ക്ക് നടൻ സിനിമയെ സംബന്ധിച്ച പുസ്തകങ്ങളും പയസവും നൽകി സന്തോഷം പങ്കുവച്ചു. അടുത്തുനടക്കാൻ പോകുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയെകുറിച്ചും ചലച്ചിത്ര രംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും മന്ത്രി മധുവുമായി ആശയവിനിമയം നടത്തി. മുൻഡെപ്യൂട്ടി സ്പീക്കറും കെപിസിസി ഉപാദ്ധ്യക്ഷനുമായ പാലോട് രവി , സംസ്കാര സഹിതി സംസ്ഥാന വൈസ് ചെയർമാൻ വി.ആർ. പ്രതാപൻ, ഭാനുപ്രകാശ്, അനിൽകുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക മേഖലകളിലെ പ്രമുഖർ സന്നിഹിതരായിരുന്നു. ചിത്രം : അടികുറിപ്പ് , ചലച്ചിത്രനടൻ മധുവിന് 93 -ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാനെത്തിയ സാംസകാരിക ടൂറിസം മന്ത്രി പി. സി. വിഷ്ണു നാഥിന് സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നടൻ സമ്മാനിക്കുന്നു. മുൻ ഡെപ്പ്യൂട്ടി സ്പീക്കർ പാലോട് രവി സമീപം

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy