
ഹൃദയ ചികിത്സാ രംഗത്തെ മികച്ച മാർഗദർശ്ശിയായിരുന്നു പത്മശ്രീ
പ്രൊഫ.ഡോ.ജി.വിജയരാഘവനെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.
ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഡോ.ജി.വിജയരാഘവൻ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
കേരളത്തിൽ ഹൃദയ ചികിത്സാ രംഗത്തെ വിപ്ലവകരമായ നേട്ടങ്ങളും,മെഡിക്കൽ വിദ്യാഭാസ മേഖലയിലെ എണ്ണമറ്റ ഗവേഷണങ്ങളും അദ്ദേഹത്തിന്റെ സംഭാവനകൾ
ആണെന്നും ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കുമാരപുരം രാജേഷിന്റെ അദ്ധ്യക്ഷതയിൽ
നജീവ് ബഷീർ,അലത്തറ അനിൽ,പ്രശാന്ത് നഗർ സുരേഷ്,
പേട്ട വിജയകുമാർ,
എം.രാധാകൃഷ്ണൻ,
ചെറുവിയ്ക്കൽ വിജയകുമാർ,ജയചന്ദ്രൻനായർ,സോളമൻ,
ടി.ആർ.രാജേഷ്,മനുകുമാർ,കെ.ആർ ബാബു, തുടങ്ങിയവർ സംസാരിച്ചു.
ടി.വി.അജയകുമാർ,ശിവപ്രസാദ്,ബെന്നി കൊച്ചേരിൽ,കല കടകംപള്ളി,പ്രദീപ് കോട്ടമുക്ക്,ഒ.കെ.സുരേഷ്,ജനാർദ്ദനപ്പിള്ള,ടി.വി.സുരേഷ്,എബ്രഹാം മാത്യു,അജി ആനയറ,കല്ലുമ്മൂട് രാജീവ്,പാട്ടുവിളാകം അനി,ജോസ്.വൈ.ദാസ്,ചേന്തിസന്തോഷ്,ജോസഫ്,ജോർജ്,ഷിജാദ്,അറപ്പുര വിശ്വംഭരൻ,ആശ ഷിജാദ്,പ്രേമചന്ദ്രൻ,നീതു മോഹൻ,ഊറ്റുകുഴി ദിവാകരൻ,താമരഭാഗം അനിൽകുമാർ,
എം.അജയ്ലാൽ,ഉള്ളൂർസുനിൽകുമാർ,പ്ലാവിള ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.